Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hepatitis B

Family Health

ഹൈപ്പറ്റൈറ്റിസ് തിരിച്ചറിയാതെ പോകുന്നത് അപകടമാണോ?

ക​ര​ളി​ല്‍ ഉ​ണ്ടാ​കു​ന്ന വീ​ക്ക​ത്തെ​യാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് എ​ന്ന് പ​റ​യു​ന്ന​ത്. ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ബി, സി, ​ഡി, ഇ ​എ​ന്നീ അ​ഞ്ച് വൈ​റ​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഈ ​രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ഇ​വ​യി​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നി​വ വ​ര്‍​ഷ​ങ്ങ​ളോ​ളം യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​ക്കാ​തെ ശ​രീ​ര​ത്തി​ല്‍ നി​ല​നി​ല്‍​ക്കാം. രോ​ഗി​ക്ക് യാ​തൊ​രു അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ടാ​തെ ത​ന്നെ വൈ​റ​സ് ക​ര​ളി​നെ നി​ശ്ശ​ബ്ദ​മാ​യി ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കും.
ക്ഷീ​ണം, മ​ഞ്ഞ​പ്പി​ത്തം, വ​യ​റു​വീ​ക്കം, ക​ര​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ത​ക​രാ​റ് മൂ​ല​മു​ള്ള ല​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ പ്ര​ത്യ​ക്ഷ​പ്പെ​ടു​മ്പോ​ഴേ​ക്കും ക​ര​ളി​ന് ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​കാം. ചി​ല​രി​ല്‍ ഇ​ത് ക​ര​ള്‍ ചു​രു​ങ്ങു​ന്ന സി​റോ​സി​സി​ലേ​ക്കോ ക​ര​ള്‍ കാ​ന്‍​സ​റി​ലേ​ക്കോ വ​രെ ന​യി​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ ല​ക്ഷ​ണ​ങ്ങ​ള്‍ വ​രു​ന്ന​ത് വ​രെ കാ​ത്തി​രി​ക്ക​രു​ത്. ല​ളി​ത​മാ​യ ഒ​രു ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നി​വ വ​ള​രെ നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും.

അ​ഞ്ച് വൈ​റ​സു​ക​ള്‍, അ​ഞ്ച് വ്യ​ത്യ​സ്ത അ​പ​ക​ട​സാ​ദ്ധ്യ​ത​ക​ള്‍

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ
ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ എ​ന്നി​വ പ്ര​ധാ​ന​മാ​യും മ​ലി​ന​മാ​യ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും കു​ടി​വെ​ള്ള​ത്തി​ലൂ​ടെ​യും പ​ക​രു​ന്ന​താ​ണ്. സാ​ധാ​ര​ണ​യാ​യി ഇ​വ താ​ല്‍​ക്കാ​ലി​ക രോ​ഗ​ബാ​ധ​യാ​ണെ​ങ്കി​ലും, ഗ​ര്‍​ഭി​ണി​ക​ളി​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ഇ ​ഗു​രു​ത​ര സ​ങ്കീ​ര്‍​ണ്ണ​ത​ക​ള്‍​ക്ക് കാ​ര​ണ​മാ​കാം.

ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി, ഡി
​ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി, ഡി ​എ​ന്നി​വ രോ​ഗ​ബാ​ധി​ത​രു​ടെ ര​ക്ത​ത്തി​ലൂ​ടെ​യോ ശ​രീ​ര​സ്ര​വ​ങ്ങ​ളി​ലൂ​ടെ​യോ പ​ക​രു​ന്നു. അ​ണു​വി​മു​ക്ത​മാ​ക്കാ​ത്ത സൂ​ചി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക, സൂ​ചി​ക​ളോ റേ​സ​റു​ക​ളോ പ​ങ്കു​വെ​യ്ക്കു​ക, സു​ര​ക്ഷി​ത​മ ല്ലാ​ത്ത ടാ​റ്റൂ അ​ല്ലെ​ങ്കി​ല്‍ പി​യേ​ഴ്‌​സിം​ഗ്, പ്ര​സ​വ​സ​മ​യ​ത്ത് അ​മ്മ​യി​ല്‍ നി​ന്ന് കു​ഞ്ഞി​ലേ​ക്ക് എ​ന്നി​വ​യാ​ണ് രോ​ഗ കാ​ര​ണ​ങ്ങ​ള്‍.

ഹെ​പ്പ​റ്റൈ​റ്റി​സ് ബി-​യ്ക്ക് ഫ​ല​പ്ര​ദ​മാ​യ വാ​ക്‌​സി​ന്‍
ഹെ​പ്പ​റ്റൈ​റ്റി​സ് ബി-​യ്ക്ക് ഫ​ല​പ്ര​ദ​മാ​യ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ണ്. അ​തേ​സ​മ​യം, ഹെ​പ്പ​റ്റൈ​റ്റി​സ് സി-​യ്ക്ക് വാ​ക്‌​സി​ന്‍ ഇ​ല്ലെ​ങ്കി​ലും, ആ​ധു​നി​ക മ​രു​ന്നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ 95 ശ​ത​മാ​ന​ത്തി​ല​ധി​കം രോ​ഗി​ക​ളി​ല്‍ 8 മു​ത​ല്‍ 12 ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ രോ​ഗം പൂ​ര്‍​ണ്ണ​മാ​യും ഭേ​ദ​മാ​ക്കാ​ന്‍ ഇ​ന്ന് സാ​ധി​ക്കു​ന്നു.
ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​ഉ​ള്ള​വ​രി​ല്‍ മാ​ത്ര​മാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് ഡി ​അ​ണു​ബാ​ധ ഉ​ണ്ടാ​കു​ന്ന​ത്. അ​തി​നാ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കു​ന്ന​തി​ലൂ​ടെ ഹെ​പ്പ​റ്റൈ​റ്റി​സ് ഡി​യെ​യും ത​ട​യു​ന്നു.

ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി - രോ​ഗം അ​റി​യാ​തെ ജീ​വി​ക്കു​ന്ന​വ​ര്‍

ലോ​ക​ത്ത് 35 കോ​ടി​യി​ല​ധി​കം ആ​ളു​ക​ള്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​അ​ല്ലെ​ങ്കി​ല്‍ സി ​ബാ​ധി​ച്ച് ജീ​വി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. എ​ന്നാ​ല്‍ ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും ത​ങ്ങ​ള്‍ രോ​ഗ​ബാ​ധി​ത​രാ​ണെ​ന്ന കാ​ര്യം അ​റി​യി​ല്ല. രോ​ഗം തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത​തി​നാ​ല്‍ ചി​കി​ത്സ​യും ല​ഭി​ക്കു​ക​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ര​ക്ത സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യി​ട്ടു​ള്ള​വ​ര്‍, അ​ണു​വി​മു​ക്ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ശ​സ്ത്ര​ക്രി​യ​യോ, ദ​ന്ത​ചി​കി​ത്സ​യോ, ടാ​റ്റൂ​വോ ചെ​യ്ത​വ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് പ​രി​ശോ​ധ​ന വ​ള​രെ പ്ര​ധാ​ന​മാ​ണ്.

 

വി​വ​ര​ങ്ങ​ൾ - ഡോ. ​ഡി​ൽ​മോ യെ​ൽ​ദോ, ജൂ​ണി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്, മെ​ഡി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി, എ​സ് യു​ടി ഹോ​സ്പി​റ്റ​ൽ, പ‌​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Latest News

Corehub Up